ബീജിംഗ്: |
WEBDUNIA|
Last Modified വെള്ളി, 15 ഓഗസ്റ്റ് 2008 (11:32 IST)
ഒളിമ്പിക്സ് മെഡല്‍ വലിച്ചെറിഞ്ഞ് പ്രതിക്ഷേധിച്ച സ്വീഡിഷ് വെങ്കലമെഡല്‍ ജേതാവ് അരാ അബ്രഹാമിയാന് എതിരെ അന്താരാഷ്ട്ര ഒളിമ്പിക് സമിതി നടപടി കൈക്കൊള്ളും. ഇക്കാര്യത്തില്‍ അച്ചടക്ക നടപടിക്കായുള്ള അന്വേഷണത്തിലാണ് ഐ ഒ സി. റഫറിയിംഗിലെ പിഴവില്‍ പ്രതിക്ഷേധിച്ചായിരുന്നു അബ്രഹാമിയാന്റെ നടപടി.
ഗ്രീക്കോ റോമന്‍ ഗുസ്തിയിലെ സെമി ഫൈനലില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവ് ഇറ്റലിയുടെ ആന്ദ്രേ മിന് ഗൂസിയോട് പരാജയപ്പെടുകയായിരുന്നു അബ്രഹാമിയാനിന്. 84 കിലോ വിഭാഗത്തിലെ മത്സരത്തിനു ശേഷം മെഡല്‍ സ്വീകരിച്ച ശേഷം കഴുത്തില്‍ നിന്നും ഊരി അബ്രഹാമിയാനിന് അത് വേദിയില്‍ തന്നെ ഉപേക്ഷിച്ചു പോകുകയായിരുന്നു.
ഐ ഒ സി യുടെ അച്ചടക്ക കമ്മീഷന് തലവന്‍ ഇമ്മാനുവേല്‍ മൊറു സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു. എന്നാല്‍ എന്തു തരത്തിലുള്ള ശിക്ഷാ നടപടിയാണ് അബ്രഹാമിയാനിനെതിരെ വേണ്ടതെന്ന കാര്യം തീരുമാനിച്ചില്ലെന്ന് മോറു പറഞ്ഞു. നേരത്തേ അബ്രഹാമിയാന് നേടിയ ഒരു പോയന്റ് വെട്ടിക്കുറച്ചത് അന്തിമവിധിയില്‍ നിര്‍ണ്ണായകമായി.
റഫറിമാര്‍ അന്യായം കാട്ടിയെന്നും അന്താരാഷ്ട്ര അമച്വര്‍ ഫെഡറേഷന് കള്ളക്കളി നടത്തിയെന്നും അബ്രഹാമിയാന് ആരോപിച്ചു. ഈ മെഡലില്‍ തനിക്ക് ഒരു താത്പര്യവുമില്ലെന്നും വേണ്ടിയിരുന്നത് സ്വര്‍ണമായിരുന്നു എന്നും അബ്രഹാമിയാ പിന്നീട് പറഞ്ഞു. ഗുസ്തി ഉപേക്ഷിക്കുകയാണെന്നും താരം പ്രഖ്യാപിച്ചു.