സ്പെയിന്‍ ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്തു

ബീജിംഗ്: | WEBDUNIA| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2008 (14:49 IST)
ശക്തമായ പ്രകടനം പുറത്തെടുത്ത സ്പെയിനും ലാത്‌വിയയും ഒളിമ്പിക്‍സ് ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച വിജയം കണ്ടെത്തി. സ്പെയിന്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ ബ്രസീലിനെയായിരുന്നു ലാത്വിയ മറികടന്നത്. സ്പെയിന്‍ 74-55 എന്ന സ്കോറിനും ലാത്വിയ 79-78 എന്ന സ്കോറിനുമാണ് വിജയം കണ്ടെത്തിയത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ മാനസീക മുന്‍ തൂക്കം കാട്ടിയ ലാത്വിയന്‍ വനിതകള്‍ അവസാന 20 സെക്കന്‍ഡുകളില്‍ നേരിയ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പ് എ യിലെ പ്രാഥമിക മത്സരത്തില്‍ ലാത്വിയന്‍ താരം ജേക്കബ്സണ്‍ ആയിരുന്നു അവസാന രണ്ട് സെക്കന്‍ഡില്‍ സ്കോര്‍ ചെയ്തത്.

സ്പാനിഷ് ടീമിന്‍റെ പവര്‍ ഹൌസ് അന്നാ മോണ്ടനാനയായിരുന്നു. അഞ്ച് റീബൌണ്ട് ഉള്‍പ്പടെ 20 പോയിന്‍റുകള്‍ ടീമിനു സംഭാവന ചെയ്ത മൊണ്ടാന വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ 17 പോയിന്‍റുകള്‍ ശരാശി ഒരോ മത്സരത്തിലും മൊണ്ടാന കണ്ടെത്തി. ഒന്നാം പകുതിയില്‍ തന്നെ സ്പെയിന്‍ 21-15 നു മുന്നിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :