ബീജിംഗ്: |
WEBDUNIA|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (17:11 IST)
ഒളിമ്പിക്സില്‍ പുതിയ സാങ്കേതികവിദ്യകളും പരിശീലന തന്ത്രങ്ങളുമെല്ലാം വന്‍ വിജയമായപ്പോള്‍ ഒളിമ്പിക്സില്‍ പിറന്നത് 36 ലോക റെക്കോഡുകള്‍. റെക്കോഡുകളുടെ കാര്യത്തില്‍ വന്‍ നേട്ടമുണ്ടാക്കുകയാണ് ബീജിംഗ് ഒളിമ്പിക്സ്.
ആഗസ്റ്റ് 19 വരെ നടന്ന മത്സരങ്ങള്‍ക്കിടയില്‍ തകര്‍ന്ന ഒളിമ്പിക്സ് റെക്കോഡുകളുടെ എണ്ണം 74 ആണ്.
ബുധനാഴ്ച നടന്ന ഐ ഒ സിയുടെയും ബീജിംഗ് ഒളിമ്പിക്സ് സംഘാടക സമിതിയുടെയും സംയുക്ത പത്ര സമ്മേളനത്തില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍ഡ് വാംഗ് വി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗസ്റ്റ് 19 വരെ 14 ഇവന്റുകളിലെ 38 മത്സരങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 205 സ്വര്‍ണ്ണമെഡലുകളും 206 വെള്ളി മെഡലുകളും 232 വെങ്കല മെഡലുകളും വിതരണം ചെയ്തുകഴിഞ്ഞു.
41 രാജ്യങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമായി സ്വര്‍ണ്ണ മെഡലിന് അര്‍ഹരായി. 75 രാജ്യങ്ങളില്‍ നിന്നും ഇതുവരെ അത്ലറ്റുകള് മെഡല്‍ സമ്പാദ്യം നടത്തിക്കഴിഞ്ഞു.