ലോംഗ് ജമ്പ്: ഗോമസ് പുറത്തായി

ബീജിംഗ്: | WEBDUNIA| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2008 (15:06 IST)
ഒളിമ്പിക്സ് മത്സരങ്ങളില്‍ പുറത്താകുന്ന കിടിലന്‍ താരങ്ങളില്‍ ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലെ ലോംഗ്ജമ്പ് ജേതാവ് നൈഡാ ഗോമസും. ചൊവ്വാഴ്ച ബീജിംഗില്‍ നടന്ന മത്സരത്തില്‍ ഈ പോര്‍ച്ചുഗീസ് താരം ഫൈനലില്‍ കടന്നു.

സീസണീലെ മികച്ച ലോംഗ് ജമ്പ് താരം മത്സരങ്ങളിലെ ഫേവറിറ്റുകളില്‍ ഒന്നായിരുന്നു. ഈ സീസണില്‍ 7.12 മീറ്റര്‍ ചാടിയ വനിതാ താരം വലന്‍സിയയില്‍ നടന്ന ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു മികച്ച പ്രകടനം നടത്തിയത്.

ബീജിംഗിലെ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ആദ്യ രണ്ട് ശ്രമങ്ങള്‍ ഫൌളായതിനു പിന്നാലെ അവസാന ശ്രമത്തില്‍ 6.29 മീറ്റര്‍ ചാടാനേ കഴിഞ്ഞുള്ളൂ. ആദ്യ 16 ല്‍ നിന്നും ഇതോടെ താരം ഒഴിവാക്കപ്പെട്ടു.

ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ്ജും യോഗ്യത നേടാനാകാതെ പുറത്തായ മത്സരത്തില്‍ 6.75 മീറ്ററിനു മുകളിലോട്ട് ഫിനിഷ് ചെയ്ത 12 താരങ്ങളില്‍ പെട്ടവര്‍ മാത്രമാണ് യോഗ്യത സമ്പാദിച്ച പ്രമുഖര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :