രജപുത്തും നാരംഗും പുറത്ത്

PROPRO
ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയ്‌ക്കും തിരിച്ചടി നേരിട്ടു. അഭിനവ് ബിന്ദ്ര അഭിമാനം ഉയര്‍ത്തിയ ഇനത്തില്‍ മറ്റാര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയ ഷൂട്ടിംഗില്‍ അവസാന പ്രതീക്ഷയായിരുന്ന ഗഗന്‍ നാരംഗും സഞ്ജീവ് രജപുത്തും കൂടി പുറത്തായതോടെ ഇന്ത്യയുടെ പരാജയം ഒരിക്കല്‍ കൂടി വെളിവായി.

ഷൂട്ടിംഗിലെ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ വിഭാഗത്തില്‍ ഫൈനലില്‍ എത്താനാകാതെ യോഗ്യതാ റൌണ്ടില്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ രജ്പുത്ത് 591 പോയിന്‍റ് നേടിയപ്പോള്‍ ഗഗന്‍ നാരംഗിന്‍റെ സമ്പാദ്യം 581 പോയിന്‍റായിരുന്നു.

ബീജിംഗ്:| WEBDUNIA|
ഉക്രയിന്‍ താരം ആര്‍തര്‍ ഐവാസിയാന്‍ ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം കണ്ടെത്തി. 702.7 പോയിന്‍റ് നേടിയാണ് ആര്‍തര്‍ സ്വര്‍ണ്ണനേട്ടം നടത്തിയത്. അമേരിക്കന്‍ താരം മാത്യൂ എമ്മോണ്‍സ് 701.7 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും നോര്‍വേ താരം വെബ്ജോയന്‍ ബെര്‍ഗ് വെങ്കലവും കണ്ടെത്തി 596 പോയിന്‍റായിരുന്നു സമ്പാദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :