യെലെന പ്രതീക്ഷ തെറ്റിച്ചില്ല

PROPRO
ഒളിമ്പിക്സിനു മാസങ്ങള്‍ക്ക് മുമ്പ് രണ്ട് തവണ ലോകറെക്കോഡ് ഭേദിച്ച റഷ്യന്‍ പോള്‍വാള്‍ട്ട് താരം യെലെന ഇസിന്‍ബയേവ ബീജിംഗിലും പ്രതീക്ഷ തെറ്റിച്ചില്ല. ലോകറെക്കോഡോടെ സ്വര്‍ണ്ണം നേടി.

സ്വര്‍ണ്ണം നേട്ടം കൊയ്യുമെന്ന് മുമ്പ് തന്നെ വിദഗ്ദര്‍ പ്രവചിച്ച യെലന ഇസിന്‍ബയേവയുടെ പുതിയ ഉയരം 5.05 ആയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട സ്വന്തം റെക്കോഡ് തന്നെയായിരുന്നു താരം തകര്‍ത്തത്.

അമേരിക്കന്‍ താരം ജന്നിഫര്‍ സ്റ്റുസിന്‍സ്‌ക്കിയ്ക്കാണ് വെള്ളി. 4.80 ചാടിയാണ് അവര്‍ ഈ നേട്ടത്തിലേക്ക് എത്തിയത്. ഇസിന്‍ബയേവയുടെ നാട്ടുകാരി സ്വറ്റ്ലാനാ ഫെവോഫാനോവ വെങ്കലം നേടി. 4.75 ആയിരുന്നു ഉയരം.

ഓരോ മത്സരങ്ങള്‍ പിന്നിടുമ്പോഴും പുതിയ ഉയരം കണ്ടെത്തുന്ന യെലെന ഒന്നാമത്തെ ശ്രമത്തില്‍ തന്നെ എതിരാളികളെ വളരെ പിന്നിലാക്കി. ഒന്നാമത്തെ ചാട്ടം തന്നെ 4.70 അയിരുന്നു.

രണ്ടാമത്തെ ശ്രമത്തില്‍ 4.85 ചാടിയപ്പോള്‍ തന്നെ ഒളിമ്പിക്‍സ് സ്വര്‍ണ്ണം ഉറപ്പിച്ചു. മൂന്നാമത്തെ ശ്രമത്തില്‍ 4.95 ചാടിയ താരം നാലാമത്തെ ശ്രമത്തില്‍ 5.04 ചാടി ലോക റെക്കോഡ് തികച്ചു.

ബീജിംഗ്:| WEBDUNIA|
നാല്വര്‍ഷം മുമ്പ് ഏതന്‍സിലും ഇസിന്‍ബയേവ സ്വര്‍ണ്ണം നേടിയിരുന്നു. പോള്‍വാള്‍ട്ട് മത്സരത്തിലൂടെ ഉയരം ശീലമാക്കി മാറ്റിയിരിക്കുന്ന ഇസിന്‍ബയേവ കരിയരില്‍ ഇരുപത്തിനാലാം ലോക റെക്കോഡിലേക്കാണ് കുതിച്ചുയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :