ബാസ്ക്കറ്റ്: ചൈന സെമിയില്‍

ബീജിംഗ്: | WEBDUNIA| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2008 (14:48 IST)
ബലാറസിനെതിരെ മികച്ച പ്രകടനം നടത്തി ചൈന വനിതാ ബാസ്ക്കറ്റ്ബോള്‍ സെമിയില്‍ കടന്നു. അത്യധികം വാശി നിറഞ്ഞ മത്സരത്തില്‍ 77-62 എന്ന സ്കോറിനായിരുന്നു ചൈനയുടെ ജയം. ആതിഥേയര്‍ക്ക് ഓസ്ട്രേലിയയില്‍ നിന്നോ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നോ ആണ് സെമിയില്‍ എതിര്‍പ്പ് നേരിടേണ്ടി വരിക.

മെഡല്‍ റൌണ്ടിലേക്ക് 1992 നു ശേഷം ഇതാദ്യമായി കടക്കാന്‍ ചൈനയ്‌ക്ക് തുണയായത് മിയാവോ ലീജിയായിരുന്നു. മത്സരത്തില്‍ ലീജി 28 പോയിന്‍റുകള്‍ സ്കോര്‍ ചെയ്തു. ഒന്നാം പകുതിയില്‍ 38-25 എന്ന സ്കോറിലായിരുന്നു ചൈന. പുരുഷന്‍‌മാരുടെ മത്സരത്തില്‍ എന്‍ ബി എ ടീമുമായി എത്തിയ അമേരിക്കയും മികച്ച പ്രകടനം നടത്തി.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ നിറഞ്ഞ അമേരിക്കന്‍ ടീം ലീ ബ്രോണ്‍ ജേംസ്, കോബോ ബ്രയാന്‍, ഡ്വയ്‌ന്‍ വാഡെ എന്നിവര്‍ നിരന്ന അമേരിക്കന്‍ ടീം സ്വര്‍ണ്ണം ലക്‍‌ഷ്യമാക്കിയാണ് നീങ്ങുന്നത്. നാല് വര്‍ഷം മുമ്പ് ഏതന്‍സില്‍ വെങ്കലം നേടാന്‍ കണ്ടെത്തിയ അതേ മികവ് തന്നെയാണ് യു എസ് ടീം ബീജിംഗ് ഒളിമ്പിക്സിലും പുറത്തെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :