പ്രായമൊരു പ്രശ്നമല്ലെന്ന് ഒക്സാന

ബീജിംഗ്| WEBDUNIA| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2008 (12:02 IST)

ബീജിംഗ് ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സിലെ വനിതാ വിഭാഗത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായമേറിയ വനിതയായ ഒക്സാന ചുസോവിതിനയ്ക്ക് വെള്ളിമെഡല്‍ ലഭിച്ചു. ജര്‍മ്മനിക്ക് വേണ്ടിയാണ് ഇവര്‍ വെള്ളിമെഡല്‍ നേടിയത്.

ഒക്സാന ജിംനാസ്റ്റിക്സില്‍ തുടക്കമിട്ട സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഇളം പ്രായക്കാരെയാണ് പരാജയപ്പെടുത്തി വെള്ളി മെഡല്‍ കരസ്ഥമാക്കിയത് എന്നത് ഇവരുടെ വിജയത്തിന് മാറ്റ് കൂട്ടുന്നു. പ്രായമൊരു പ്രശ്നമല്ലെന്നാണ് ഒക്സാന പറയുന്നത്.

ജര്‍മ്മനിക്ക് വേണ്ടിയാണ് 33 കാരിയായ ഒസ്കാന ഇത്തവണ മത്സരത്തിനെത്തിയത്. ഇത് ഇവരുടെ അഞ്ചാമത്തെ ഒളിമ്പിക്സാണ്. മൂന്ന് രാജ്യങ്ങള്‍ക്ക് വേണ്ടി ഇതുവരെ അവര്‍ ഒളിമ്പിക്സില്‍ എത്തിയിട്ടുണ്ട്.

1992 ല്‍ ബാഴ്സലോണ ഒളിമ്പിക്സില്‍ സോവിയറ്റ് യൂണിയനുവേണ്ടി ജിംനാസ്റ്റിക്സില്‍ ടീം ഇനത്തില്‍ ഇവര്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2012 ല്‍ ലണ്ടനില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിലും തനിക്ക് പ്രതീക്ഷകളുണ്ടെന്നാണ് ഒസ്കാന പറയുന്നത്.

1993 ല്‍ ഉക്രൈനിലേക്ക് ചേക്കേറി. 1991 ന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് നിലയില്‍ 3 സ്വര്‍ണ്ണം, 3 വെള്ളി, 4 വെങ്കലമെഡലുകള്‍ നേടിയിട്ടുള്ള ഒസ്കാന ഇപ്പോഴും 18 കാരിയാണെന്ന ഭാവത്തിലാണ് കായികവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :