അമ്പെയ്ത്തിലെ ഇന്ത്യന്‍ പ്രതീക്ഷകളായ ദോലാ ബാനര്‍ജിയും എല്‍ ബൊംബായ്‌ല ദേവിയും പുറത്തായി. അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍ ആദ്യ റൌണ്ട് മത്സരത്തിലാണ് രണ്ട് പേരും പുറത്തായത്.
കനേഡിയന്‍ താരം മാരി പയര്‍ ബൌഡേയോടായിരുന്നു ദോലയുടെ പരാജയം. വളരെ ശക്തമായ മത്സരത്തില്‍ ബൌഡേയെ 109 ഒഐയിന്‍രില്‍ ഇന്ത്യന്‍ താരം ദോല പിടിച്ചു കെട്ടിയെങ്കിലും ഷൂട്ട് ഓഫില്‍ കനേഡിയന്‍ താരം മറ്റൊരു 10 കൂടി സ്കോര്‍ ചെയ്തു. എന്നാല്‍ ഇന്ത്യന്‍ താരം ദോലയ്‌ക്ക് എട്ടേ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.
ബീജിംഗ്: |
WEBDUNIA|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2008 (11:49 IST)
ബൊംബായ്‌ല പോളണ്ട് താരം ഇവോണാ മാര്‍ക്കിങ്കിവിസിനോട് തോറ്റു. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ കണ്ട മത്സരത്തില്‍ 101-103 സ്കോറിലായിരുന്നു ബൊംബായ്‌ല മര്‍ക്കിങ്കിവിക്‍സിനോട് പരാജയപ്പെട്ടത്.