ദിയബാബയ്‌ക്ക് 5000 ലും സ്വര്‍ണ്ണം

PROPRO
ദീര്‍ഘദൂര മത്സരങ്ങളെ പ്രണയിക്കുന്ന എത്യോപ്യന്‍ താരം തിരുണേഷ് ദിയബാബ 5000 മീറ്ററിലും മികവ് പുറത്തെടുത്തു. വെള്ളിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയ താരം ദീര്‍ഘദൂര മത്സരത്തില്‍ തികച്ചത് ഡബിള്‍. 28 വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ ആദ്യമായിട്ടാണ് ദീര്‍ഘദൂര മത്സരത്തില്‍ ഡബിള്‍ ഉണ്ടാകുന്നത്.

സ്വന്തം റെക്കോഡിന് അടുത്തെത്തുന്ന പ്രകടനം കാഴ്ച വച്ച ദിയബാബ 15 മിനിറ്റ് 41.40 സെക്കന്‍ഡിലാണ് ഈ ദൂരം മറികടന്നത്. ലോകറെക്കോഡ് സമയത്തേക്കാള്‍ 1.30 സെക്കന്‍ഡ് മാത്രം താഴെ.

മോസ്ക്കോയില്‍ നടന്ന 1980 ഒളിമ്പിക്‍സില്‍ എത്യോപ്യന്‍ താരം മിററ്റസ് യിഫ്റ്റെര്‍ സ്വര്‍ണ്ണം കണ്ടെത്തിയ ശേഷം ഡബിള്‍ തികയ്ക്കുന്ന ആദ്യ താരമാണ് ദിയബാബ. കഴിഞ്ഞയാഴ്ച 10,000 മീറ്ററിലും ദിയബാബ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.

ബീജിംഗ്: | WEBDUNIA| Last Modified ശനി, 23 ഓഗസ്റ്റ് 2008 (11:11 IST)
എത്യോപ്യയില്‍ ജനിച്ച തുര്‍ക്കി താരം എല്‍‌വാന്‍ അബിലെഗസ്സെയ്ക്കാണ് വെള്ളി. 15:42.74 ആയിരുന്നു സമയം. സ്വന്തം റെക്കോഡ് നിലനിര്‍ത്താന്‍ ഇറങ്ങിയ കഴിഞ്ഞ തവണത്തെ സ്വര്‍ണ്ണമെഡല്‍ താരം എത്യോപ്യയുടെ ലോകചാമ്പ്യന്‍ മെസെറത് ദെഫര്‍ വെങ്കലം നേടി. 15.44.12 ആയിരുന്നു ദെഫെറുടെ സമയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :