ബാഗ്ദാദ്: |
WEBDUNIA|
Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2008 (17:14 IST)
ദാനാ ഹുസൈന് കാത്തിരിക്കുകയാണ്. ബീജിംഗ് ഒളിമ്പിക്സില്‍ സ്പ്രിന്റ് ഇനത്തില്‍ മത്സരിക്കുന്നതിനായി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി നിരോധനം മാറ്റിയ ശേഷം ഭൂമിയില്‍ നിന്നും ബീജിംഗില്‍ എത്തുന്ന പോകുന്ന മൂന്നാമത്തെ വനിതാ താരമാണ് ദാനാ. രാജ്യത്തെ മറ്റ് നാല് കായിക താരങ്ങള്‍ക്കൊപ്പം ബീജിംഗിലേക്ക് ഉടന്‍ പറക്കും.
എല്ലാ ഇറാഖികളെയും പോലെ തന്നെ വംശീയ പോരാട്ടവും ബോംബ് സ്ഫോടനവും ഉഴുതു മറിക്കുന്ന ഇറാഖില്‍ ഭീതിയിലാണ് ദാനയും പരിശീലനം നടത്തുന്നത്. മുന്‍ ദേശീയ 100 മീറ്റര്‍ ചാമ്പ്യന്‍ യൂസുഫ് അബ്ദുല്‍ റെഹ്മാനാണ് ദാനയുടെ പരിശീലകന്. ജീവന് വെടിയുന്ന ഘട്ടം വരെ ദാനയ്ക്കും ഉണ്ടായിട്ടുണ്ട്. ബാഗ്ദാദ് സര്‍വ്വകലാശാല മൈതാനത്ത് പരിശീലിക്കുമ്പോള്‍ ഒരിക്കല്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഒരു വെടിയുണ്ടയില്‍ നിന്നും ദാന രക്ഷപ്പെട്ടു.
പരിശീലകനും മരണത്തെ മുഖാമുഖം കണ്ട സമയങ്ങളുണ്ട്. 2003 ല്‍ അമേരിക്കന്‍ അധിനിവേശ കാലത്ത് ഒട്ടേറെ സഹിച്ചെന്ന് അബ്ദുല്‍ റഹ്മാനും പറയുന്നു. വംശീയ വിദ്വേഷം ശക്തമായ ഇറാനില്‍ പരിശീലനത്തിനു വരുമ്പോഴും പോകുമ്പോഴും സുന്നി വിഭാഗക്കാരനായ റഹ്മാന് തന്നെയാണ് ഷിയാ വിഭാഗത്തില്‍ നിന്നുള്ള ദാനയ്ക്ക് കൂട്ട്.
അഞ്ച് വര്‍ഷം മുമ്പ് രാജ്യത്തെ അത്ലറ്റിക് രംഗത്ത് ശ്രദ്ധ നേടിയ ഹുസൈന് ഒട്ടേറെ മെഡലുകള്‍ കരസ്ഥമാക്കിയ ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് നീങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ ശിഷ്യയും ശ്രദ്ധ നേടാന്‍ ഒരുങ്ങുകയാണ്. ടൈം മാസിക ഒളിമ്പിക്സില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന 100 താരങ്ങളെ പ്രഖ്യാപിച്ചതില്‍ 99 തില്‍ ദാനയായിരുന്നു വന്നത്.
100 മീറ്ററിലും 200 മീറ്ററിലും സ്വന്തം സമയം മെച്ചപ്പെടുത്തണം എന്നതൊഴിച്ചാല്‍ ദാനയ്ക്ക് ഒളിമ്പിക്സുമായി ബന്ധപ്പെട്ട അമിത പ്രതീക്ഷകള്‍ അശേഷമില്ല. ജൂണില്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി ഇറാഖിനെ നിരോധിച്ച ശേഷം പിന്നീട് വിലക്ക് മാറ്റുകയായിരുന്നു. കായിക രംഗത്ത് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു നിരോധനം. എന്നാല്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ഐ ഒ സി കഴിഞ്ഞയാഴ്ച ഇറാഖിന്റെ നിരോധനം എടുത്തു മാറ്റുകയായിരുന്നു.