ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ ജലനാ ജാങ്കോവിക്ക് വനിതാ സിംഗിള്‍സില്‍ പുറത്തായി. റഷ്യന്‍ താരം ദിനാറാ സാഫിനയാണ് സെര്‍ബിയന്‍ താരത്തെ ക്വാര്‍ട്ടറില്‍ അടിച്ചു കളഞ്ഞത്.
ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഉയര്‍ന്ന ശേഷം ജാങ്കോവിക്ക് കളിക്കുന്ന ആദ്യ ടൂര്‍ണമെന്‍റായിരുന്നു ഒളിമ്പിക്‍സ്. എന്നാല്‍ സ്വര്‍ണ്ണത്തിലേക്കുള്ള യാത്രയില്‍ 6-2 5-7 6-3 എന്ന സ്കോറിനാണ് പാതി വഴിക്ക് ജാങ്കോവിക്ക് മടങ്ങിയത്.
ജാങ്കൊവിക്കിനെ മറികടന്ന സാഫിന അടുത്ത മത്സരത്തില്‍ ചൈനീസ് താരം ലി നായെ നേരിടും. എന്നാല്‍ പരുക്കുമായി മത്സരിക്കാനെത്തിയ ജാങ്കോവിക്ക് തന്‍റെ യാത്ര ക്വാര്‍ട്ടര്‍ വരെയെത്തിയതില്‍ സന്തോഷിക്കുകയാണ്.
ബീജിംഗ്: |
WEBDUNIA|
Last Modified ശനി, 16 ഓഗസ്റ്റ് 2008 (15:31 IST)
രണ്ടാം സെമിഫൈനല്‍ റഷ്യ സ്വന്തമാക്കിയിരിക്കുകയാണ്. വേരാ സ്വനരേവയും എലന ഡെമന്‍റിയേവയും തമ്മിലാണ്.