ഇടിവീരന്‍‌മാരില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്ത്യ

അഖില്‍കുമാറിന്‍റെ മത്സരം തിങ്കളാഴ്ച വൈകിട്ട്‌ 5.00 മുതല്‍

Virender kumar  Indian boxer
WDWD
എന്നാല്‍ അഖില്‍ അതുകൊണ്ടൊന്നും പതറുന്നില്ല. മത്സരത്തിനു മുമ്പ് വീരവാദങ്ങള്‍ അടിച്ചുവിടും. പക്ഷെ, അവയെല്ലാം സത്യമായി തീര്‍ന്നു എന്നതാണ് അഖിലില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യം. പ്രീക്വാര്‍ട്ടറിനു മുമ്പ് ലോകചാമ്പ്യനല്ല ആരായാലും അവന്‍റെ കഥകഴിക്കുമെന്ന് അഖില്‍ പറഞ്ഞിരുന്നു. അത് സത്യമായി.

ഇപ്പോള്‍ ക്വാര്‍ട്ടറില്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ വെങ്കലമല്ല സ്വര്‍ണ്ണമാണ് ഞാന്‍ ലക്‍ഷ്യമിടുന്നതെന്ന് അഖില്‍ പറയുന്നു. അത് സത്യമാക്കാന്‍ അഖിലിനു കഴിയും. സെമിയില്‍ കൂടുതല്‍ കേമന്മാരായ എതിരാളികളെ അഖിലിനു നേരിടേണ്ടി വരില്ല. ആ നിലയ്ക്ക് ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിക്കാം.
Jithender kumar Indian boxer
WDWD


ബുധനാഴ്‌ചയാണ്‌ ജിതേന്ദറും വിജേന്ദറും ക്വാര്‍ട്ടറില്‍ മത്സരിക്കുക. തിങ്കളാഴ്ച അഖില്‍ ജയിച്ചാല്‍ അത് ഇര്‍വര്‍ക്കും ആത്മധൈര്യം പകരും എന്ന് ഉറപ്പാണ്. ജിതേന്ദര്‍ 51 കിലോ ഫ്‌ളൈവെയ്‌റ്റ്‌ ഇനത്തില്‍ മൂന്നുവട്ടം യൂറോപ്യന്‍ ചാമ്പ്യനായ റഷ്യയുടെ ഗ്രിഗറി ബാലക്ഷിനെയാണ്‌ നേരിടുക.

2007ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇക്വഡോറുകാരന്‍ കാര്‍ലോസ്‌ ഗൊംഗോറയെയാണ് വിജേന്ദറിന്‌ ക്വാര്‍ട്ടറില്‍ നേരിടേണ്ടത്‌‌. പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യയിലെ മികച്ച ബോക്സര്‍മാരില്‍ ഒരാളായ തായ്‌ലന്‍ഡിലെ ആംഗാന്‍ പുപുവാങ്ങിനെയാണ് ജിതേന്ദര്‍ തോല്‍പ്പിച്ചത്.
ബീജിംഗ്| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :