അലക്‍സ് ഷ്വാര്‍നെര്‍ക്ക് സ്വര്‍ണ്ണം

PROPRO
ഇറ്റാലിയന്‍ നടത്ത താരം അലക്‍സ് ഷ്വാര്‍നെര്‍ക്ക് പുരുഷന്‍‌മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ഒളിമ്പിക് റെക്കൊഡോടെ സ്വര്‍ണ്ണം കണ്ടെത്താനായി. മൂന്ന് മണിക്കൂറും 37.09 മിനിറ്റും എടുത്താണ് ഇറ്റാലിയന്‍ താരം സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. പത്ത് വര്‍ഷം മുമ്പ് വ്യാഷെസ്ലാവ് ഇവാനെങ്കോ സ്ഥാപിച്ച റെക്കോഡാ‍ണ് പഴങ്കഥയായത്.

വ്യാഷസ്ലാവിന്‍റെ റെക്കോഡ് മൂന്ന് മണിക്കൂറും 38.29 സെക്കന്‍ഡിന്‍റേതായിരുന്നു. ഇതാദ്യമായിട്ടാണ് 24കാരനായ ഇറ്റാലിയന്‍ താരത്തിന്‍റെ ശേഖരത്തില്‍ ഒരു സ്വര്‍ണ്ണമെഡല്‍ കയറുന്നത്. നേരത്തേ 2005, 2007 ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയന്‍ താരം ജറാഡ് ടാലന്‍റിനാന് വെള്ളി മെഡല്‍.

ബീജിംഗ്:| WEBDUNIA|
റഷ്യന്‍ താരം ഡെനിസ് നിഴെ ഗൊറൊദോവിനാണ് വെങ്കലം. 40.14 മിനിറ്റായിരുന്നു ഗൊറൊദോവിന്‍റെ സമയം. ജറാഡ് ദൂരം പിന്നിടാന്‍ മൂന്ന് മണിക്കൂറും 39.27 മിനിറ്റും നേരിട്ടു. ശനിയാഴ്ച നടന്ന പുരുഷന്‍‌മാരുടെ 20 കിലോ മീറ്റര്‍ നടത്ത മത്സരത്തില്‍ ടാലന്‍റ് വെങ്കലം കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :