2008 പൊതുവേ നിങ്ങള്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചഇല്ലായ്മ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും.ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും.
വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. പൊതു രംഗത്ത് മാന്യത ഏറും. മാനസികമായും വളരെ മെച്ചമാണ്. ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും.
അപൂര്‍വ സഹോദര സമാഗമം ഉണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അവിചാരിതമായ ധനലഭ്യത. കരാറുകളില്‍ ഒന്നും ഏര്‍പ്പെടാതിരിക്കുക. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് മാത്രം ചെയ്യുക.