ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്.
ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം.
പ്രബലരുടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്.