7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008

WEBDUNIA|

ഒരിക്കലും തീരില്ലെന്ന് കരുതുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാവുന്ന വര്‍ഷമാണ് 2008. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി ഐ പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.

ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. എല്ലാ കാര്യങ്ങളിലും പൊതുവേ അപ്രതീക്ഷിതമായി നിങ്ങള്‍ക്ക്‌ വിജയം ലഭിക്കുന്നതാണ്‌. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌.

സഹോദര സഹായം ലഭ്യമാകും. പിതാവിന്‍റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :