കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ സംഭവിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ ചിന്തകള്‍ മനസില്‍ തോന്നും. സഹോദര സഹായം ഉണ്ടാകും. അയല്‍ക്കാരുമായി രമ്യമായും കരുതലോടെയും ഇടപെടുക. അയല്‍ക്കാരുടെയിടയില്‍ മതിപ്പ് ലഭിക്കും.
രാഷ്ട്രീയക്കാരുടെ സഹയാം ലഭിക്കും. രമ്യതയോടെയും വിട്ടുവീഴ്ച ചെയ്തും പെരുമാറുക.പുതിയ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങും. സ്ത്രീകളുടെ ആരോഗ്യ നില മെച്ചപ്പെടും. കരുതലോടെയുള്ള ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവും. യാത്ര ഉണ്ടാവും.
ഉദ്യോഗത്തിലുള്ള പ്രശ്നങ്ങള്‍ കുറയും.ജോലി ഭാരം കുറയും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. കെട്ടുപിണഞ്ഞുകിടന്ന പല പ്രശ്നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. പൊതുവേ നല്ലതാണ്. ധാരാളം പണം വന്നുചേരും.