പാക്: ഭൂകമ്പത്തില്‍ 215 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ| WEBDUNIA|
പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

മരണ സംഖ്യ 215 ആയതായി ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ റവന്യൂ മന്ത്രി സമരക് ഖാനാണ് വെളിപ്പെടുത്തിയത്. മുഴുവന്‍ അംഗങ്ങളും മരിച്ച നിരവധി കുടുംബങ്ങള്‍ ഉളളതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

ഭൂകമ്പം ബാധിച്ച തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ കഴിഞ്ഞ രാത്രി കോച്ചിവലിക്കുന്ന തണുപ്പില്‍ വെളിപ്രദേശത്താണ് കഴിഞ്ഞത്. ഭൂകമ്പത്തില്‍ വീടുകള്‍ക്കും മറ്റും കനത്ത നാശമാണുണ്ടായത്.

ഭുകമ്പമാപിനിയില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത നാശമാണുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉണ്ടായത് രക്ഷാ പ്രവര്‍ത്തനത്തെ ദുഷ്കരമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :