വേള്‍ഡ്‌ മലയാളി കണ്‍വെന്‍ഷന്‍ കൗണ്‍സില്‍

കൊച്ചി| WEBDUNIA|

ശനി, 24 ജൂണ്‍ 2006

വേള്‍ഡ്‌ മലയാളി കണ്‍വെന്‍ഷന്‍ കൗണ്‍സില്‍ യോഗം കൊച്ചിയില്‍ നടക്കും. ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ അഞ്ചാമത്തെ സമ്മേളനം ഓഗസ്റ്റ്‌ ഒന്നു മുതല്‍ ഏഴു വരെ കൊച്ചിയിലെ കലൂര്‍ ഗോകുലം പാര്‍ക്കിലാണ്‌ നടക്കുക.

ഒന്ന്‌, രണ്ട്‌ തീയതികളില്‍ യൂത്ത്‌ ഫെസ്റ്റിവലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്ലോബല്‍ സമ്മേളനം നടക്കുക.

പ്രസിദ്ധ സിനിമാ നടന്‍ മോഹന്‍ലാലാണ്‌ യൂത്ത്‌ ഫെസ്റ്റിവല്‍ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതില്‍ 2000 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജ്‌ കുളങ്ങര വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :