ദമാം: ന്യു ഏജ്‌ ഇന്ത്യയ്ക്ക് പുതിയനേതൃത്വം

ദമാം| WEBDUNIA| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2008 (11:45 IST)

ന്യു ഏജ്‌ ഇന്ത്യാ കള്‍ച്ചറല്‍ ഫോറം ന്യുബെയില്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

പ്രസിഡന്‍റായി എ.സി.മധുസുദനന്‍ പിള്ളയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ജ്യോതികുമാറിനെയും തെരഞ്ഞെടുത്തു.

സെക്രട്ടറിമാരായി ജിനേഷ്‌, ശ്രീജിത്ത്‌ എന്നിവരെയും വൈസ്‌ പ്രസിഡന്‍റായി സുധന്‍ കൊട്ടറ, ഖജാന്‍ജിയായി സന്തോഷ്‌ ശ്രീധരനേയും സംസ്കാരിക വേദി കണ്‍വീനറായി എസ്‌.പ്രഭകുമാറിനേയും തിരഞ്ഞെടുത്തു.

യോഗത്തില്‍ കുട്ടികള്‍ക്കായി മലയാളം ക്ലാസും ചിത്രരചനാ ക്ലാസും ഉടന്‍ തന്നെ തുടങ്ങുവാന്‍ തീരുമാനിച്ചു.

ജനറല്‍ ബോഡി യോഗത്തില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ അപേക്ഷ ഫോറം വിനോദ്‌ കുമാറിന്‌ നല്‍കികൊണ്ട്‌ സുധന്‍ കൊട്ടറ നിര്‍വ്വഹിച്ചു. തിരിച്ചറിയല്‍ ഫോം ആവശ്യമുള്ള പ്രവാസികള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0561285296 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ സുധന്‍ കൊട്ടറ പറഞ്ഞു.

അബൂബക്കര്‍ പൊന്നാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ:ഹമീദ്‌ ഉത്ഘാടനം ചെയ്തു. റെജീഷ്‌ തൊടുപുഴ സ്വാഗതവും ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :