ഗ്രാന്‍റ് റിവറില്‍ ഗ്രാന്‍റ് ഓണാഘോഷം

ജയ്സണ്‍ മാത്യു, കാനഡ

PROPRO
കാനഡയിലെ ഗ്രാന്‍റ് റിവര്‍ മലയാളി അസോസിയേഷന്‍റെ (ജി.ആര്‍.എം.എ) ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് ഇരുപത്തി മൂന്നാം തീയതി ശനിയാഴ്ച ഗംഭീരമായി ആഘോഷിച്ചു.

വിഭവസ‌മൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് മാര്‍ട്ടിന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

പിന്നീട് പരമ്പരാഗത വേഷം ധരിച്ചെത്തിയ യുവതികള്‍ താലപ്പൊലിയേന്തി മാവേലിയേയും എഴുന്നള്ളിച്ചുകൊണ്ട്
PROPRO
ഘോഷയാത്ര നടത്തി. മാവേലിയുടെ പ്രസംഗത്തിനു ശേഷം തിരുവാതിര, ഡാന്‍സുകള്‍, പാട്ടുകള്‍, സ്‌ക്രിപ്റ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.


ബാലു മേനോനും സംഘവും അവതരിപ്പിച്ച ഓച്ചിറ ഓമനക്കുട്ടന്‍റെയും കണ്ണൂര്‍ കണാരന്‍റെയും കഥാപ്രസംഗം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ജോബി അലക്സ്, സ്റ്റെഫനി, അമിത്, മാലു, ദീപ, നിക്കി, ജി.ആര്‍.എം.എ കിഡ്സ്, സ്വരൂപ് നായര്‍, ആന്‍, ദീപ്തി, ബ്രാന്‍റണ്‍ തിയറ്റേഴ്സ്, ഡാന്‍സ് അക്കാഡമി, വനിതാ വേദി, റോയല്‍ സിറ്റി കിഡ്സ് തുടങ്ങിയവര്‍ വിവിധ
PROPRO
കലാപരിപാടികള്‍ അവതരിപ്പിച്ചു.


കേംബ്രിഡ്ജ് ചെണ്ടമേളത്തോടെ കലാപരിപാടികള്‍ അവസാനിച്ചു. സെക്രട്ടറി നെല്‍‌സണ്‍ മാത്യു കൃതജ്ഞത പറഞ്ഞു.
കിച്ച്‌നര്‍| WEBDUNIA| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2008 (11:31 IST)
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :