കേരള പ്രവാസിസംഘം ഭാരവാഹികള്‍

മലപ്പുറം:| WEBDUNIA|

തിങ്കള്‍, 13 സെപ്റ്റംബര്‍ 2004

കേരള പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റായി പി.ടി. കുഞ്ഞുമുഹമ്മദിനെയും ജനറല്‍സെക്രട്ടറിയായി മഞ്ഞളാംകുഴി അലി എം.എല്‍.എയേയും തിരഞ്ഞെടുത്തു. എ.വി. അബ്ദുഹാജി, ആര്‍. ശ്രീകൃഷ്ണപിള്ള, അഡ്വ. മഹേഷ്‌(വൈസ്‌ പ്രസിഡന്റ്‌), പി. സെയ്താലിക്കുട്ടി, പയ്യോളി നാരായണന്‍, എം.സി. അബു(സെക്ര.), ബാബു വള്ളത്തോള്‍(ട്രഷ.), കെ. വിജയകുമാര്‍, ബാദുഷ കടലുണ്ടി, പി.കെ. അബ്ദുള്ള(എക്സി.) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍.

പ്രവാസിസംഘത്തിന്റെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച നടന്ന പ്രതിനിധിസമ്മേളനം എല്‍.ഡി.എഫ്‌ കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. മഞ്ഞളാംകുഴി അലി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പി.ടി. കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷനായിരുന്നു.

വിദേശജയിലില്‍ കിടക്കുന്ന പ്രവാസിമലയാളികളുടെ വിവരങ്ങള്‍ കേന്ദ്രഗവണ്‍മെന്റ്‌ ഇന്ത്യന്‍ എംബസി വഴി ശേഖരിച്ച്‌ പൊതുസമൂഹത്തെ അറിയിക്കണമെന്ന്‌ പ്രതിനിധിസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :