അബ്ബാസിയ യൂണിറ്റിന്‌ തുടക്കമായി

കുവൈറ്റ്‌| WEBDUNIA| Last Modified തിങ്കള്‍, 30 ജൂലൈ 2007 (15:32 IST)

പ്രവാസി മലയാളികള്‍ക്ക്‌ പ്രത്യേകിച്ച്‌ ഗള്‍ഫ്‌ മേഖലയിലെ മലയാളികള്‍ക്ക്‌ എപ്പോഴും സഹായകമായിട്ടുള്ള ഗള്‍ഫ്‌ പ്രവാസി കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ അബ്ബാസിയ യൂണീറ്റ്‌ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനം ജി.പി.സി.സി ജനറല്‍ സെക്രട്ടറിയും ജി.പി.സി.സി രക്ഷാധികാരിയുമായ എബി വാരിക്കാട്ടാണ്‌ നിര്‍വഹിച്ചത്‌.

പ്രസിഡന്റ്‌ ജില്‍സ്‌ കുടകശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരിയായ കോച്ചപ്പള്ളി വിജയഭാനു മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ആന്റണി മാവേലി സ്വാഗതം ആശംസിച്ചു. ജി.പി.സി.സി വൈസ്‌ പ്രസിഡന്‍റ് ടി.എം. അനീഷ്കുമാര്‍ നന്ദി പറഞ്ഞു.

അബ്ബാസിയ യൂണീറ്റിന്‍റെ പ്രസിഡന്‍റായി മാര്‍ട്ടിന്‍ ഇടശേരിയേയും ജനറല്‍ സെക്രട്ടറിയായി ബിനു പി. ഗ്രിഗറിയേയും തെരഞ്ഞെടുത്തു.

ട്രഷററായി സി.ആര്‍. ജയനും വൈസ്‌ പ്രസിഡന്റുമാരായി മാത്യു വി. സാമുവേലും ജോസഫ്‌ ജോര്‍ജും തെരഞ്ഞെടുക്കപ്പെട്ടു.

ഹരീഷ്‌ കുമാറാണ്‌ ജോയിന്റ്‌ സെക്രട്ടറി. ബഷീര്‍, ജോമോന്‍, മത്തായിക്കുട്ടി, ജെറി, മാര്‍ട്ടിന്‍, റോബി, ഏലിയാസ്‌, ബിനു, ജോര്‍ജ്‌, ജോണ്‍, ശ്യാം സുന്ദര്‍ഷ അനില്‍, വര്‍ഗീസ്‌, ഷാജന്‍, വിജയന്‍, തോമസ്‌, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :