ശമ്പളം 70 ലക്ഷമുണ്ട്, പക്ഷെ പറഞ്ഞിട്ടെന്താ കാര്യം...! ഒന്നിനും തികയുന്നില്ലെന്ന് യുവാവ്: വീഡിയോ വൈറല്‍

മനുഷ്യരാശി ഒരിക്കലും പണത്തില്‍ തൃപ്തനാകില്ലെന്നും പണം മാത്രം ചിന്തിച്ചുകൊണ്ടിരിക്കാതെ കാനഡയിലെ ജീവിതം ആസ്വദിക്കൂ എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു

Dollar
Aparna Shaji| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (11:38 IST)
Dollar

പുത്തന്‍ സ്വപ്നങ്ങളുമായി വിദേശരാജ്യങ്ങളിലേക്ക് വിമാനം കയറുന്നവരാണ് ഇന്ത്യക്കാര്‍. ചെന്നിറങ്ങുന്ന സ്ഥലത്തെ ചിലവ് ചുരുക്കിയാണ് പലരും നാട്ടിലേക്ക് പണം അയക്കാറുള്ളത്. എന്നാല്‍, പല ഇടങ്ങളിലെയും ചിലവ് നമ്മള്‍ വിചാരിക്കുന്നതിലും അധികം ആകാറുണ്ട്. അക്കൂട്ടത്തില്‍ ഒരു രാജ്യമാണ് കാനഡ. കാനഡയിലാണ് ജോലി എന്നൊക്കെ പറയാം, എന്നാല്‍ ഇവിടുത്തെ ലിവിങ് എക്‌സ്‌പെന്‍സ് വളരെ വലുതാണ്. ഇന്ത്യന്‍ വംശജനായ ഒരു ടെക്കി ഇത് വിശദീകരിക്കുന്നതിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

കാനഡയില്‍ ജോലി ചെയ്ത്, കുടുംബമായി താമസിക്കുന്ന യുവാവ് തനിക്ക് 70 ലക്ഷത്തോളം രൂപ സാലറി ഉണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. തന്റെ 115,000 ഡോളര്‍ (ഏകദേശം 70 ലക്ഷം രൂപ) ശമ്പളം ഒന്നിനും തികയുന്നില്ലെന്നാണ് യുവാവിന്റെ പരിഭവം. ടൊറന്റോയിലാണ് ഇദ്ദേഹം താമസിക്കുന്നത്. കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള യുവാവിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഒരു ചര്‍ച്ചയ്ക്ക് കാരണമായി.

യൂട്യൂബര്‍ പിയൂഷ് മോംഗ പങ്കിട്ട വീഡിയോയിലാണ് യുവാവ് തന്റെ ജീവിത ചിലവിനെ കുറിച്ച് വെളിപ്പെടുത്തിയത്. 110,000 ഡോളറിലധികം സമ്പാദിക്കുന്നുണ്ടെങ്കിലും വിചാരിക്കുന്നത് പോലെ അത്ര രസകരമല്ലെന്ന് ടെക്കി വിലപിച്ചു. ടൊറന്റോയിലെ ജീവിതത്തോട് ഘടിപ്പിച്ചിട്ടുള്ള ലെഫ്റ്റ് പ്രൈസ് ടാഗിനെക്കുറിച്ചുള്ള ആവലാതികളും യുവാവ് പങ്കുവെക്കുന്നുണ്ട്.

യുവാവിന്റെ അഭിപ്രായം ശരിയാണെന്ന് മിക്കവാറും കമന്റ് സെക്ഷനില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. മനുഷ്യരാശി ഒരിക്കലും പണത്തില്‍ തൃപ്തനാകില്ലെന്നും പണം മാത്രം ചിന്തിച്ചുകൊണ്ടിരിക്കാതെ കാനഡയിലെ ജീവിതം ആസ്വദിക്കൂ എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ പോലും ഇത് ഇന്ത്യയേക്കാള്‍ 20 മടങ്ങ് മികച്ചതാണ് എന്നാണ് ഇവരുടെ അഭിപ്രായം.

വീഡിയോ കാണാം:

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഉടന്‍ ഈ ചാനലില്‍ അംഗമാകൂ : https://shorturl.at/7GvgW




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :