മസ്ക്കറ്റില്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു

പാലക്കാട്‌| WEBDUNIA| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (09:34 IST)
PRO
മസ്ക്കറ്റില്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു. പാലക്കാട്‌ വടക്കഞ്ചേരി സ്വദേശി പള്ളിത്തെരുവ്‌ കണ്ണമ്പ്രയില്‍ മുഹമ്മദ്‌ ഹനീഫയെയാണ്‌ മോചിപ്പിച്ചത്‌.

അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാല് പാകിസ്ഥാന്‍കാരാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയത്‌. മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പണം പാകിസ്ഥാനിലേക്ക്‌ ഉടന്‍ അയച്ചില്ലെങ്കില്‍ ഹനീഫയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.

പണം ആവശ്യപ്പെട്ടുകൊണ്ടു ഹനീഫയെ മര്‍ദിക്കുന്ന ശബ്ദവും ബന്ധുക്കളെ ഫോണിലൂടെ കേള്‍പ്പിച്ചായിരുന്നു സംഘത്തിന്റെ മുന്നറിയിപ്പു നല്‍കിയിരുന്നത്‌. ഫോണ്‍ കോളുകളുടെ ഉറവിടം തേടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹനീഫയെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നാലു പാകിസ്ഥാനികള്‍ അറസ്റ്റിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :