മലയാളി ബാലിക ഒമാനിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ട കോന്നി അനിമുള്ളപ്ലാക്കല് സന്തോഷിന്റെ മകള്‍ അക്ഷയ(എട്ട്) ആണ് മരിച്ചത്. ഒമാനിലെ മുസന്നയ്ക്ക് സമീപം മുലദയില് വച്ചാണ് അക്ഷയ അപകടത്തില്‍പ്പെട്ടത്.
സ്കൂള്‍ അവധിക്കാലമായതിനാല്‍ ഭാര്യ മിനിയേയും മകള്‍ അക്ഷയയേയും സന്തോഷ് ഒമാനിലേക്ക് കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മാതാപിതാക്കള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു അക്ഷയ. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.