കെ‌എസ്‌ആര്‍ടിസിയും ദുബായ് ആര്‍ടി‌എയും തമ്മിലുള്ള വ്യത്യാസം: ഒരു പ്രവാസി ഓര്‍മ്മ

കൊച്ചി| WEBDUNIA|
PRO
ദുബായില്‍ ബസില്‍ യാത്ര ചെയ്യുന്നതാണ് സുഖം. അല്‍ ഗുബെയ്‌ബയില്‍ നിന്നും അബുദാബിയിലേക്കുള്ള ബസ്‌ യാത്ര പ്രവാ‍സികള്‍ക്ക് മറക്കാനാവില്ല.

ബസിലെ കാറ്ററിംഗ് സര്‍വ്വീസ് നല്‍കുന്ന ചിപ്സും കേക്കുമൊക്കെ വാങ്ങിക്കഴിച്ച് ബര്‍ദുബായില്‍ ചെന്ന് സുഖമായി ഇറങ്ങാം. ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗമായ ദുബായ് ക്രീക്കിലൂടെയുളള ബോട്ട് സര്‍വ്വീസും

ദുബായില്‍ നോല്‍ കാര്‍ഡും റെഡ് ടിക്കറ്റും വാങ്ങി യാത്ര ചെയ്തതും പൊതുഗതാഗത ദിനത്തില്‍ സൌജന്യ യാത്ര നടത്തിയതും നമ്മുടെ കെ എസ് ആര്‍ ടിസിയോട് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

പൊതുഗതാഗത സംവിധാനങ്ങളോടു ജനങ്ങള്‍ക്കു പ്രിയമേറുന്നുവെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.70 കോടിയിലധികം ജനങ്ങള്‍ ഗതാഗത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയതായി റോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട്‌ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

മെട്രോ, ബസ്‌ സര്‍വീസ്‌, ടാക്സി, ജലഗതാഗതം തുടങ്ങിയ ആര്‍ടിഎയുടെ കീഴിലുള്ള ഗതാഗത സൗകര്യങ്ങളാണു കൂടുതല്‍ പേരും ആശ്രയിക്കുന്നത്‌.

മെട്രോയുടെ ടെര്‍മിനല്‍ സ്റ്റേഷനായ റഷീദിയ സ്റ്റേഷന്‍ മുതല്‍ നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍ വരെ നടത്തിയ 60 മിനിറ്റ് ടൂറിന്റെ അനുഭൂതിയും പലരും പറഞ്ഞിട്ടുണ്ട്. മെട്രോ യാത്രക്കാര്‍ക്ക് സൌജന്യ പാര്‍ക്കിംഗും പരിസരപ്രദേശങ്ങളിലുള്ളവരെ ടെര്‍മിനലില്‍ എത്തിക്കാന്‍ F നമ്പര്‍ ഫീഡര്‍ ബസുകളുമുണ്ടത്രെ.

മെട്രോയുടെ ചുവപ്പ്‌, പച്ച പാതകളിലൂടെ യാത്ര ചെയ്‌തവരുടെ തോത്‌ 1.10 കോടി കവിഞ്ഞു. ബസ്‌ സര്‍വീസ്‌ ഉപയോഗിച്ചവര്‍ 1.13 കോടിയില്‍ കൂടുതലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ടാക്സി സേവനം ലഭിച്ച യാത്രക്കാര്‍ 2012ല്‍ 45 ലക്ഷത്തില്‍ കൂടുതലാണ്‌. 30 ലക്ഷം പേരാണു ജലഗതാഗത സൗകര്യങ്ങള്‍ വിനിയോഗിച്ചത്‌. സര്‍വീസിനിടെ ബസുകളുണ്ടാക്കുന്ന അപകടങ്ങള്‍ കുറഞ്ഞു. 2011ല്‍ 497 ബസുകള്‍ അപകടങ്ങളില്‍പ്പെട്ടപ്പോള്‍ 2012ല്‍ ഇത്‌ 480 ആയി ചുരുങ്ങി

സ്കൂള്‍ ബസ്‌ ഡ്രൈവര്‍മാര്‍ക്കുള്ള പെര്‍മിറ്റ്‌ നല്‍കുന്നതിലും ആര്‍ടിഎ വര്‍ധന രേഖപ്പെടുത്തി. 351 ഡ്രൈവിങ്‌ പെര്‍മിറ്റുകളാണു 2012ല്‍ നല്‍കിയത്‌. 2011ല്‍ ഇത്‌ 291 ആയിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്ക്കായി ഒാ‍രോ ബസിലും രണ്ടു സൂപ്പര്‍വൈസര്‍മാര്‍ വേണമെന്ന നിയമവും ആര്‍ടിഎ നടപ്പാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :