കനേഡിയന്‍ മലയാളി ഓണം ആഘോഷിച്ചു

ജയ്സണ്‍ മാത്യു, കാനഡ

PROPRO
മദ്രാസ്‌ പാലസ്‌ ഒരുക്കിയ ഓണസദ്യ കനേഡിയന്‍ മലയാളികള്‍ കൊതിയൂറും സ്വാദോടെയാണ്‌ ആസ്വദിച്ചത്‌. സി.എം.എ സ്കൂള്‍ ഓഫ്‌ മ്യൂസിക്കിന്റെ ഉദ്ഘാടനം കോണ്‍സുല്‍ എം.പി സിംഗ്‌ നിര്‍വ്വഹിച്ചു.

.വിചാരിച്ചതിലും കൂടുതല്‍ ആളുകള്‍ തളളിക്കയറിയപ്പോഴുളവായ സ്ഥലപരിമിതിയും പ്രോഗ്രാമുകളുടെ ആധിക്യവും ഒഴിവാക്കിയാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം ആയിരങ്ങളുടെ മനം കവര്‍ന്നു.

PROPRO
അടുത്ത വര്‍ഷം സെപ്റ്റംബര്‍ 5 ന്‌ 5000 പേര്‍ക്ക്‌ ഇരിക്കാവുന്ന ബാങ്ക്വറ്റ്‌ ഹാളില്‍ കനേഡിയന്‍ മലയാളി അസ്സോസ്സിയേഷന്റെ പത്താം വാര്‍ഷികവും ഓണാഘോഷവും സംയുക്തമായി നടത്തുന്നതാണെന്ന്‌ എന്‍റര്‍റ്റൈന്‍മെന്‍റ് കണ്‍വീനര്‍ തോമസ്‌ തോമസ്‌ അറിയിച്ചു.

ഈ‍ വര്‍ഷത്തെ ഓണത്തിനുളള ഇല സ്പോണ്‍സര്‍ ചെയ്തത്‌ കോക്കനട്ട്‌ ഗ്രോവ്‌ ഫുഡ്സിനുവേണ്ടി ടോമി കൊക്കാട്ട്‌ ആണ്‌. അഡ്മിറല്‍ ട്രാവല്‍സ്‌, ബോള്‍ഗാട്ടി ഡെക്കര്‍, ബി ആന്‍ഡ്‌ ബി അലാറം, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കാസില്‍മോര്‍ ഫാര്‍മസി, എച്ച്‌.എല്‍.സി കൃഷ്ണമേനോന്‍, ഡീയോള്‍ ലോ ഓഫീസ്‌, കാവേരി സൂപ്പര്‍ മാര്‍ക്കറ്റ്‌, മദ്രാസ്‌ പാലസ്‌, ന്യൂവെഞ്ച്വര്‍ റിയാല്‍റ്റി, ഫ്യൂച്ചര്‍ ഗ്രൂപ്പ്‌, സെന്‍റം മോര്‍ട്ട്ഗേജ്‌, ഫാമിലി ഓപ്റ്റിക്കല്‍സ്‌, ബ്രിസ്റ്റോള്‍ ദന്തല്‍ ക്ലിനിക്ക്‌, റോയല്‍ കേരള, യൂണിഗ്ലോബ്‌, ഫ്രണ്ട്സ്‌ ആട്ടോ, ടി.ഡി. ബാങ്ക്‌, ഇന്ത്യാ ടൂറിസം തുടങ്ങിയവരോടൊപ്പം വലിയൊരു നിരയാണ്‌ ഈ വര്‍ഷം ഓണാഘോഷത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പിന്‌ രംഗത്തെത്തിയത്‌.

പ്രസിഡന്‍റ് ജേക്കബ്‌ വര്‍ഗീസ്‌ സ്വാഗതവും സെക്രട്ടറി രാജീവ്‌ ഡി പിളള കൃതജ്ഞതയും പറഞ്ഞു.
ടൊറോന്‍റൊ| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :