ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ ഖത്തറില്‍

ദോഹ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തബാര്‍, ഐഎന്‍എസ് ആദിത്യ യുദ്ധക്കപ്പലുകള്‍ ഖത്തറില്‍. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നാവിക സേന പടിഞ്ഞാറന്‍ പടയുടെ കപ്പലുകള്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം നടത്തുന്നത്. ഖത്തറിന് പുറമെ കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. തബാറിന് പുറമേ ഐഎന്‍എസ് ആദിത്യയും ഖത്തറിലെത്തിയിട്ടുണ്ട്. ഐഎന്‍എസ് മൈസൂര്‍, ഐഎന്‍എസ് തര്‍കഷ് എന്നീ കപ്പലുകള്‍ കുവൈത്തിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ നാലു കപ്പലുകളും കൂടിയാണ് ദുബൈ പോര്‍ട്ടിലും മസ്കത്ത് പോര്‍ട്ടിലും സന്ദര്‍ശനം നടത്തുക.

തല്‍വാര്‍ ക്ളാസ് കപ്പലുകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ട തബാറിന്‍െറ കമാന്‍ഡിംഗ് ഓഫിസര്‍ ക്യാപ്റ്റന്‍ സായി വെങ്കിട്ടരാമനാണ്. യുദ്ധമഴു എന്ന് ഹിന്ദിയില്‍ ആര്‍ഥം വരുന്ന തബാര്‍ ഇന്ത്യന്‍ നാവികസേനയുടെ കരുത്തും വളര്‍ച്ചയും വ്യക്തമാക്കുന്ന കപ്പലാണ്. സോമാലിയന്‍ കൊള്ളക്കാരെ തുരത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച തബാര്‍ കപ്പല്‍ കൊള്ളക്കാരുടെ ബോട്ട് മുക്കുകയും ചെയ്തിരുന്നു. തബാറില്‍ ഹെലികോപ്ടറിന് പറന്നിറങ്ങാനുള്ള സൗകര്യമുണ്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് ആദിത്യ പടിഞ്ഞാറന്‍ സൈനിക വ്യൂഹത്തിന്‍െറ പ്രധാനഭാഗമായ ആദിത്യ ടാങ്കറുകളും ഹെലികോപ്റ്ററുകളും വഹിച്ചുനീങ്ങാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ്. എന്‍എം രൂപം ബെംബേയുടെ നേതൃത്വത്തിലാണ് ആദിത്യ ദോഹയിലെത്തിയത്. ദ്രവീകൃത കാര്‍ഗോയുമായി അതിവേഗം ലക്ഷ്യസ്ഥാനത്തെത്താന്‍ ശേഷിയുള്ള കപ്പലാണ് ആദിത്യ. തല്‍ബാര്‍ ദോഹ തുറമുഖത്തും ആദിത്യ മെസഈദ് തുറമുഖത്തുമാണ് എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :