പ്രതിഷേധം ശക്തമാകുന്നു; ഇറ്റലിയിലെ ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ അടപ്പിച്ചു

റോം| WEBDUNIA|
PRO
PRO
മത്സ്യത്തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നാവികരെ ജയിലിലടച്ചതിനെതിരെ ഇറ്റലിയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ഇന്ത്യന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അതിനാല്‍ എത്രയും വേഗം ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റലിയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. പ്രധിഷേധക്കാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ അടപ്പിച്ചത് ഇറ്റലിയിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായാല്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമൊയെന്ന ഭീതിയിലാണ് ഇറ്റലിയിലെ മലയാളികള്‍.

നാവികരെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ ആക്രമിക്കുമെന്ന് വലത് തീവ്ര യുവജന സംഘടനയായ 'ഗിയോവന്തു' ഇറ്റാലിയ ഭീഷണി മുഴക്കിയിട്ടുണ്ട്. നാവികരുടെ മോചനം ആവശ്യപ്പെട്ട്‌ ഇറ്റലിയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടി ലാ ദെസ്ത്രയുടെ യുവജന വിഭാഗം ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടത്തി. 'ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക, ഭടന്മാരെ മോചിപ്പിക്കുക എന്നീ മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് പ്രധിഷേധക്കാര്‍ പ്രകടനം നടത്തുന്നുണ്ട്.

ഇറ്റലിയിലെ പ്രമുഖ പത്രങ്ങളെല്ലാം ഇന്ത്യന്‍ നടപടിക്കെതിരെ ശക്തമായ വാര്‍ത്തകള്‍ കൊടുത്ത് രംഗത്തുണ്ട്. പൂജപ്പുര ജയിലില്‍ നാവികരെ ബലം പ്രയോഗിച്ച് കയറ്റിയ വാര്‍ത്ത ഇറ്റാലിയന്‍ പത്രങ്ങള്‍ വന്‍‌പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്. ഇതാണ് പ്രധിഷേധത്തിന്റെ ആക്കം കൂടാന്‍ കാരണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ക്കെതിരെ ആക്രമമുണ്ടാകാന്‍ കാരണവും പത്രവാര്‍ത്തകളാണ്. അതിനാല്‍ തന്നെ ഇറ്റലിയിലെ മലയാളികള്‍ ഏറെ ഭീതിയിലാണ്.

English Summarry: A group of Italian right-wing activists pledged to target Indian restaurants in Rome to protest the arrest of Italian soldiers for the alleged shooting deaths of two fisherman last month.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :