നവരത്നങ്ങള്‍, നവധാന്യങ്ങള്‍, നവരസങ്ങള്‍, നവനിധികള്‍, നവലോകങ്ങള്‍, നവഗ്രഹങ്ങള്‍ എന്നിങ്ങനെ ഒന്പതുമായി ബന്ധപ്പെട്ട ആധിദൈവീകമായി ബന്ധമുള്ള പല വിഷയങ്ങളുമുണ്ട്.
ഒന്‍പത് പൂര്‍ണ്ണതയിലെത്തുന്പോഴാണ് പത്തിലേക്ക് കടക്കുക. അതുകൊണ്ട് പത്ത് വിജയ സൂചകമായി കരുതുന്നു. നവരാത്രിക്കു ശേഷമുള്ള ദിവസം - പത്താം ദിവസം - വിജയ ദശമിയാവുന്നത് അതുകൊണ്ടാണ്.
ഗണിതശാസ്ത്രത്തില്‍ ഒന്‍പത് എന്ന സംഖ്യയ്ക്ക് പല സവിശേഷതകളുമുണ്ട്. ഏറ്റവും വലിയ അടിസ്ഥാന സംഖ്യയാണ് ഒന്‍പത്. അടിസ്ഥാന സംഖ്യകളെല്ലാം കൂട്ടിയാല്‍ കിട്ടുന്ന തുകയിലെ അക്കങ്ങള്‍ കൂട്ടിയാലും ഒന്‍പതാണ് കിട്ടുക. (1+2+3+4+5+6+7+8+9=45, 4+5=9).
അനന്തതയെ സൂചിപ്പിക്കുന്ന പൂജ-്യം കൊണ്ട് ഏതു സംഖ്യയെ ഗുണിച്ചാലും പൂജ-്യമാണ് കിട്ടുക. അതുപോലെ ഒന്‍പതു കൊണ്ടു ഗുണിച്ചുകിട്ടുന്ന ഏതു സംഖ്യയും തമ്മില്‍ കൂട്ടിയാല്‍ ഒന്‍പതു തന്നെ കിട്ടും. ഉദാഹരണത്തിന് 9 ഗുണം 5 = 45, 4+5=9.
സഗുണബ്രഹ്മമായ ഒന്‍പത് എന്ന സംഖ്യ ശക്തിസ്വരൂപിണിയേയും നവദുര്ഗ്ഗമാരെയും, ഒന്ന് എന്ന സംഖ്യ ശിവനേയുമാണ് പ്രതിനിധീകരിക്കുന്നത്.ശിവസ്വരൂപമായ പത്താം ദിവസത്തെ ദശമി പൂജയോട് ചേരുന്പോള്‍ ശിവനും ശക്തിയും തമ്മിലുള്ളഐക്യം ഉണ്ടാവുകയും ചെയ്യുന്നു.