സജിത്ത്|
Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:56 IST)
നവരാത്രി ഒരു ദേശീയോത്സവമാണ്. ദേവിയുടെ അവതാരകഥകളാണ് നവരാത്രി സങ്കല്‍പ്പം. ആത്മസംതൃപ്തിയുടേയും പ്രത്യാശയുടേയും ഭക്തിനിര്‍ഭരമായ ഒന്‍പത് ദിവസങ്ങള്‍. അസുരന്മാരുടെമേല്‍ ദേവന്മാര്‍ നേടിയ വിജയം... അനീതിക്കുമേല്‍ നീതിയുടെ വിജയം... ദുഷ്ടതയ്ക്കുമേല്‍ മഹാശക്തിയുടെ വിജയം... അങ്ങനെയുള്ള വിജയത്തിന്റെ ആഘോഷമാണ് നവരാത്രി.
ഗുണാതീതയായ ദേവി സത്വം, തമസ്സ്, രജസ്സ് എന്നീ ഗുണങ്ങളെ ആധാരമാക്കി ലോകരക്ഷാര്‍ത്ഥം അവതരിപ്പിക്കുന്ന കഥയാണ് നവരാത്രിയുടെ ഇതിവൃത്തമായി പറയുന്നത്. മഹാവിഷ്ണു യോഗനിദ്ര പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കര്‍ണ്ണമലത്തില്‍നിന്നും മധു, കൈടഭന്‍ എന്നീ രണ്ടു രക്ഷസന്മാര്‍ ഉടലെടുത്തു. തുടര്‍ന്ന് വിഷ്ണുവിന്റെ നാഭികമലത്തില്‍ വസിക്കുന്ന ബ്രഹ്മാവിനെ കൊല്ലാന്‍ വരികയും ചെയ്തു.
ഭയത്താല്‍ ബ്രഹ്മാവ് യോഗമായയെ പ്രാര്‍ത്ഥിക്കുകയും യോഗനിദ്രയില്‍നിന്നും വിഷ്ണുവിനെ ഉണര്‍ത്താനായി ആവശ്യപ്പെടുകയും ചെയ്തു. യോഗമായ ആ രക്ഷസന്മാരെ മായാവലയത്തില്‍പ്പെടുത്തുകയും വിഷ്ണുവിനെക്കൊണ്ട് അവരെ കൊല്ലിക്കുകയും ബ്രഹ്മാവിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഇവിടെ ദേവി താമസഗുണരൂപത്തില്‍ രക്ഷാസ്വരൂപിണിയായി അവതരിക്കുകയും ചെയ്തു.