ദേവി അറിവിന്‍റെ ഇരിപ്പിടം

PTIPTI
പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കുന്ന ഊര്‍ജ്ജമാണ്‌ ദേവി. ദേവിയെ പൂജിക്കാന്‍ പ്രത്യേകമായി ഒരു ദിനം ആവശ്യമില്ല. എന്നാല്‍ നവരാത്രി പൂജക്ക്‌ പ്രത്യേക പ്രാധാന്യം ഉണ്ട്‌.

പ്രത്യേക ചിട്ടവട്ടങ്ങളോടെയുള്ള ഉപാസനയാണ്‌ ഈ ദിവസങ്ങളിലെ പ്രാര്‍ത്ഥനെയ വ്യത്യസ്‌തമാക്കുന്നത്‌.

എല്ലാത്തരം അറിവുകളുടെയും ഇരിപ്പിടമായാണ്‌ ഭാരതീയര്‍ ദേവിയെ പൂജിക്കുന്നത്‌. എല്ലാ തൊഴില്‍ മേഖലയില്‍ ഉള്ളവരും തന്‍റെ കര്‍മ്മപാതയില്‍ ഉന്നതി നേടാന്‍ ഈ ദിവസങ്ങളില്‍ ദേവിയെ പൂജിക്കുന്നു.

സ്വന്തം കര്‍മ്മം തന്നെയാണ്‌ ദൈവം എന്ന മഹത്തായ സന്ദേശമാണ്‌ ഇതിലൂടെ തെളിയുന്നത്‌. സ്വന്തം കര്‍മ്മം തന്നെ ഈശ്വരനാകുമ്പോള്‍, കര്‍മ്മപാതയില്‍ മുന്നേറുന്നത്‌ ഈശ്വരനെ തിരിച്ചറിയലാകുന്നു. ഈ തിരിച്ചറിവിനുള്ള പ്രാര്‍ത്ഥനയാണ്‌ നവരാത്രികാലത്ത്‌ അരങ്ങേറുന്നത്‌

ദേവിയുടെ ഒമ്പത്‌ രൂപത്തെയാണ്‌ നവരാത്രികാലത്ത്‌ പൂജിക്കുന്നത്‌. ഒന്നാം ദിവസം കുമാരി, രണ്ടാം ദിവസം ത്രിമൂര്‍ത്തി, മൂന്നാം ദിവസം കല്യാണി, നലാംദിവസം രോഹിണി, അഞ്ചാം ദിവസം കാളി, ആറാം ദിവസം ചണ്ഡിക, ഏഴാം ദിവസം ശാംഭവി, എട്ടാം ദിവസം ദുര്‍ഗ്ഗ, ഒമ്പതാം ദിവസം സുഭദ്ര എന്നീ ക്രമത്തിലാണ്‌ ആരാധന.

ദേവിയുടെ മഹാത്മ്യം പ്രകീര്‍ത്തിക്കുന്ന കൃതികള്‍ നവരാത്രികാലത്ത്‌ പാരായണം ചെയ്യുന്നു. ദേവീമഹാത്മ്യം, ദേവിഭാഗവതം, ലളിതാസഹസ്രനാമം, സൗന്ദഹ്യ ലഹരി, ലളിതത്രിശതി എന്നിവയാണ്‌ പാരായണം ചെയ്യുക.

ഭാരതത്തില്‍ ചരിത്രാതീതകാലം മുതല്‍ ദേവി ഉപാസന നിലനില്‍ക്കുന്നു. രാവണനെ വധിക്കാന്‍ ത്രേതായുഗത്തില്‍ ശ്രീരാമന്‍ ദേവിയെ ഉപാസിച്ചിരുന്നു. മഹാഭാരതയുദ്ധത്തിന്‌ മുമ്പ്‌ ശ്രീകൃഷ്ണന്‍ അര്‍ജുനനോടും ദേവീപൂജയുടെ പ്രാധാന്യം വിവരിക്കുന്നുണ്ട്‌.

WEBDUNIA|
ജാതകത്തിലുള്ള ദോഷങ്ങള്‍ക്കുള്ള പരിഹാരം ദേവീപൂജയിലൂടെ സിദ്ധിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :