ലഖ്നൌ|
WEBDUNIA|
Last Modified ചൊവ്വ, 8 ഏപ്രില്‍ 2014 (16:09 IST)
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ആര്‍എസ്എസ്സിന്റെ ഗുണ്ടയാണെന്നും ബിജെപി ദേശീയ പ്രസിഡണ്ട് രാജ്‌നാഥ് സിംഗ് മോഡിയുടെ അടിമയാണെന്നും പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മയ്‌ക്കെതിരെ കേസെടുത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിനാണ് ബേനിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബേനി പ്രസാദിന്റെ വിവാദ പരാമര്‍ശമുണ്ടായത്. ‘ആര്‍എസ്എസ്സിന്റെ ഗുണ്ടയായ മോഡി സാധാരണ ജനാധിപത്യ സമൂഹത്തില്‍ ആരും ഉപയോഗിക്കാത്ത ഭാഷയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത്.
രാജ്‌നാഥ് സിംഗിന്റെ സമ്മതമില്ലാതെ മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ല. അതിനര്‍ത്ഥം രാജ്‌നാഥ് സിംഗ് ബിജെപിയുടെ ദേശീയ പ്രസിഡണ്ട് അല്ലെന്നും മോഡിയുടെ അടിമയാണെന്നുമാണ്’ എന്നായിരുന്നു ബേനിയുടെ വിവാദ പരാമര്‍ശം.
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇത് രണ്ടാം തവണയാണ് ബെനിക്കെതിരെ കേസെടുക്കുന്നത്. മാര്‍ച്ച് 31ന് ഗോണ്ട ജില്ലയില്‍ നടത്തിയ റോഡ്‌ഷോയില്‍ അനുവദനീയമായതിലും കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിച്ചതിനായിരുന്നു ആദ്യകേസ്.