“മായാവതി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല”

മായാവതി
PTIPTI
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി‌എസ്പി നേതാവ് മായാവതി യു‌എന്‍പി‌എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് ഐ‌എന്‍‌എല്‍ഡി ജനറല്‍ സെക്രട്ടറി അജയ് ചൌട്ടാ‍ല വ്യക്തമാക്കി.

മായാവതിയുടെ നേതൃത്വത്തില്‍ യു‌എന്‍പി‌എക്ക് ഉള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വ്യക്ത‍മായ സൂചന നല്‍കുന്നതാണ് ചൌട്ടാലയുടെ പ്രസ്താവന. മൂന്നാം മുന്നണിയുടെ വിജയ സാദ്ധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ പ്രസ്താവന.

ബി‌എസ്പിയുമായി തെരഞ്ഞെടുപ്പു സഖ്യത്തിനില്ലെന്നു പറയാന്‍ ചൌട്ടാല തയ്യാറായില്ല. യു‌എന്‍പി‌എ അംഗങ്ങളില്‍ ആരുമായും സഖ്യമുണ്ടാക്കുമെന്നും 100ലധികം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കുമെന്നും ചൌട്ടാല പറഞ്ഞു.

രാജ്യത്ത് നിര്‍ണ്ണായക ശക്തിയായി യു‌എന്‍പി‌എ മാറുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജയ്പ്പൂര്| WEBDUNIA|
രാജസ്ഥാന്‍റെ അടുത്ത മുഖ്യമന്ത്രി ഒരു കര്‍ഷകന്‍ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :