അയോധ്യ പ്രശ്നത്തില്‍ ആര്‍എസ്‌എസ് ഹിന്ദുക്കളെ വഞ്ചിക്കുന്നതിനുള്ള ശ്രമമാണ് നടത്തിയതെന്ന് ഹിന്ദു മഹാസഭയുടെ ആരോപണം. ധനസമ്പാദനത്തിനു വേണ്ടി രാമജന്‍മഭൂമി സ്വന്തമാക്കുന്നതിനാണ് ആര്‍എസ്‌എസ് ശ്രമിച്ചതെന്നാണ് ഹിന്ദു മഹാസഭ ആരോപിക്കുന്നത്.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അവകാശം ഹിന്ദുമഹാസഭയ്ക്കും നിര്‍മ്മോഹി അഖാരയ്ക്കും മാത്രമുള്ളതാണ്. ആര്‍എസ്‌എസ് പ്രശ്നത്തില്‍ ഇടപെട്ടത് ധനസമ്പാദനത്തിനു വേണ്ടിയാണ്, മഹാസഭയുടെ വക്താവ് ജെ ബി ക്ഷത്രിയ ശനിയാഴ്ച ജലന്ധറില്‍ പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം ആര്‍എസ്‌എസ് ആണ്. ഹിന്ദുക്കളുടെ രക്ഷകരാണെന്ന് നടിക്കുന്ന ആര്‍എസ്‌എസ് തുടക്കം മുതല്‍ക്കേ അവരെ വഞ്ചിക്കുകയാണെന്നും ക്ഷത്രിയ ആരോപിച്ചു.