‘പ്രിയങ്ക മദ്യപാനി’; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ വീട് ഉപരോധിച്ചു
മംഗലാപുരം|
WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി മദ്യപാനിയാണെന്നതുള്‍പ്പെടെ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാമിയുടെ വീട് ഉപരോധിച്ചു. പ്രിയങ്ക മോഡിയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങിയ കാര്യം പരാമര്‍ശിച്ചാണ് സുബ്രഹ്‌മണ്യന്‍ സ്വാമി രൂക്ഷമായ ആക്ഷേപങ്ങള്‍ നടത്തിയത്.
മോഡിയ്‌ക്കെതിരേ മത്സരിക്കാന്‍ മാത്രം പ്രശസ്‌തയല്ല പ്രിയങ്കയെന്നും അവര്‍ മദ്യത്തിന് അടിമയാണെന്നുമാണ് ബിജെപി നേതാവ് പറഞ്ഞത്. പ്രിയങ്കയ്‌ക്കും ഭര്‍ത്താവ് റോബര്‍ട്ട് വധ്രയ്‌ക്കും മോശം പേരാണ് ഉള്ളതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.
ഇതേതുടര്‍ന്നാണ് ഇന്നു വൈകിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാമിയുടെ വീടിനുമുന്നില്‍ പ്രതിഷേധം നടത്തിയത്. നേരത്തേ രാഹുല്‍ ഗാന്ധി മന്ദബുദ്ധിയും മയക്കുമരുന്നിന് അടിമയുമാണെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞത് വിവാദമായിരുന്നു.