‘പുറത്തുനിന്നു വന്നയാളല്ല’- രാഹുലിനോട് ഉമാഭാരതി

ലക്‍നൌ| WEBDUNIA| Last Modified വ്യാഴം, 19 ജനുവരി 2012 (18:02 IST)
PRO
PRO
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് ബി ജെ പി നേതാവ് ഉമാഭാരതിയുടെ മറുപടി. താന്‍ പുറത്തുനിന്ന് വന്നയാളല്ലെന്ന് ഉമാഭാരതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുകയായിരുന്നു ഉമാഭാരതി.

മധ്യപ്രദേശില്‍ നിന്നുള്ളയാളാണ് ഞാന്‍. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് താന്‍ പുറത്തു നിന്ന് വന്നയാളല്ല. എന്നെ യു പിയിലെ ജനങ്ങള്‍ അംഗീകരിക്കും- ഉമാഭാരതി പറഞ്ഞു.

രാഹുലിന്റെ ഗുരു ദിഗ്‌വിജയ് സിംഗിനെ മദ്ധ്യപ്രദേശില്‍ പരാജയപ്പെടുത്തിയ ചരിത്രം എനിക്കുണ്ട്. യു പിയിലും കോണ്‍ഗ്രസിന് ഇതായിരിക്കും ഫലം- ഉമാഭാരതി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് ഉമാഭാരതി യുപിയില്‍ വന്നു പോകുന്നതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നപ്പോള്‍ ഉമാഭാരതി എവിടെയായിരുന്നെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :