‘നിങ്ങളുടെ ശബ്ദം ഞങ്ങളുടെ പ്രതിജ്ഞ‘- കോണ്‍ഗ്രസ് പ്രകടന പത്രിക

ന്യൂഡല്‍ഹി| WEBDUNIA|
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ‘നിങ്ങളുടെ ശബ്ദം ഞങ്ങളുടെ പ്രതിജ്ഞ‘ എന്നു പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രകടന പത്രിക പുറത്തിറക്കിയത്.

എല്ലാവര്‍ക്കും വീട് എന്നതാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. പത്ത് ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ആരോഗ്യ സംരക്ഷണം അവകാശമാക്കി മാറ്റും എന്നീ സുപ്രധാന പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.

2009ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ 90 ശതമാനവും നടപ്പാക്കിയെന്ന് രാഹുല്‍ അവകാശപ്പെട്ടു. വ്യവസായത്തെയും പാവപ്പെട്ടവരെയും ഒഴിവാക്കി കൊണ്ട് ഒരു രാജ്യത്തിനും മുന്നേറാനാവില്ല. ഇതൊക്കെ ചെയ്യാൻ കഴിയുന്ന ഏക പാര്‍ട്ടിയും കോണ്‍ഗ്രസാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളും, ഫിഷറീസിന് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്‍റണി അധ്യക്ഷനായ സമിതി തയാറാക്കിയ പത്രിക പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പാര്‍ട്ടി വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുറത്തിറക്കുന്നത്.

വിവിധ വിഭാഗങ്ങളില്‍ നിന്നുളളവരില്‍ നിന്നായി രാഹുല്‍ ഗാന്ധി നടത്തിയ ആശയവിനിമയത്തില്‍ വരുന്ന അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :