മദ്ധ്യപ്രദേശ് സ്വദേശിനിയായ മഹേശ്വരിയ്ക്കും രണ്ട് മക്കള്‍ക്കും പല കാര്യങ്ങളിലും സമാനതകളുണ്ട്. പക്ഷെ, ഹോബികളുടെ കാര്യത്തില്‍ ഇവര്‍ വ്യത്യസ്തമായ പാതകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്!.
മഹേശ്വരിയ്ക്ക് നാണയങ്ങള്‍ ശേഖരിക്കുന്നതിനോടാണ് ഹരം. 50 വര്‍ഷമായി നാണയങ്ങള്‍ ശേഖരിക്കുന്ന അവര്‍ ഇതിനകം 10000 വ്യത്യസ്ത നാണയങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.
ചന്ദ്രഗുപ്ത, അശോക സാമ്രാജ്യങ്ങളിലെ നാണയങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്. ഒരു കോടിയുടെ മൂല്യമുള്ള നാണയങ്ങള്‍ ഇതുവരെ ശേഖരിച്ചുവെന്ന് മഹേശ്വരി പറയുന്നു.
മഹേശ്വരിയുടെ മകന് നീല്കമലിന് പ്രശസ്തരുടെ ഓട്ടോഗ്രാഫ് ഒപ്പിട്ടു മേടിക്കുന്നതിലാണ് പ്രിയം.സച്ചിന് തെന്‍ഡുല്‍ക്കര്‍, ബില്‍ ഗേറ്റ്സ്, എംഎഫ് ഹുസൈന് തുടങ്ങിയവരില്‍ നിന്ന് നീല്‍കമല്‍ ഓട്ടോ ഗ്രാഫ് ഒപ്പിട്ടു മേടിച്ചിട്ടുണ്ട്.
2500 ലധികം പ്രശസ്തര്‍ നീല്കമലിന് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. നീല്കമലിന്റെ സഹോദരി കാമാക്ഷി പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കുന്നതിലാണ് രസം കണ്ടെത്തിയിരിക്കുന്നത്. തന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഭൂമിയില്‍ നിന്ന് നീക്കുകയെന്ന ആഗ്രഹം ഉള്ളില്‍ വച്ചാണ് കാമാക്ഷി ഈ ഹോബി നടത്തുന്നത്.