സോണിയാ ഗാന്ധിയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു - നാണക്കേടായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്

സോണിയാ ഗാന്ധിയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

  congress , Sonia Gandhi , rahul ghandhi , BJP , Rae Bareli , posters , പാരിതോഷികം , സോണിയാ ഗാന്ധി , എംപി , സോണിയാ ഗാന്ധി , രാഹുല്‍ ഗാന്ധി , കോണ്‍ഗ്രസ്
ലക്‌നൗ| jibin| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (14:56 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി റായ്ബറേലിയിൽ പോസ്‌റ്ററുകള്‍. “ഞങ്ങളുടെ എംപിയെ കാണാനില്ല. അവര്‍ എവിടെയെന്ന് കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതാണ്” - എന്നു വ്യക്തമാക്കിയാണ് പോസ്‌റ്ററുകള്‍ വ്യാപകമായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പോസ്‌റ്ററുകള്‍ വ്യാപകമായത്. സംഭവം നാണക്കേടായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ എടുത്തുമാറ്റി.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സോണിയാ ഗാന്ധിക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ബഹുമാനപ്പെട്ട പാര്‍ലമെന്റേറിയനെ കാണാനില്ല' എന്ന് എഴുതിയ പോസ്റ്ററുകളാണ് രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ടത്.

ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം രാഹുലും സോണിയയും റായ്ബറേലിയിലും അമേഠിയിലും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :