ഹൈദരബാദ്: ബിലാല്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍‌ഹി| WEBDUNIA|
ഹൈദരബാദ് ഇരട്ട ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനായ ഷാഹിദ് ബിലാല്‍ ഓഗസ്റ്റ് 30 ന് കറാച്ചിയില്‍ വെച്ച് പാക്ക് ചാര സംഘടനയായ ഐ‌എസ്‌ഐയുടെ വെടിയേറ്റ് മരിച്ചുവെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ബിലാല്‍ വെടിയേറ്റു മരിച്ചുവെന്ന് ഒരു പാക്കിസ്ഥാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആന്ധ്ര പ്രദേശ് പൊലീസ് മേധാവി ബാഷിത്, ബിലാല്‍ കൊല്ലപ്പെട്ടുവെന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യാഴാഴ്‌ച അറിയിച്ചിരുന്നു.

ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബിലാലിനെ വധിച്ചത്. 2003 മുതല്‍ ബിലാലിനെ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഹര്‍ക്കത്ത് ഉള്‍ ജിഹാദ് ഇസ്ലാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ബിലാല്‍.

ഈ ഭീകരസംഘടനയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായിരുന്നു ബിലാല്‍. 2007 ഫെബ്രുവരിയില്‍ 10 കിലോ ആര്‍‌ഡി‌എക്സ് ഇന്ത്യയിലേക്ക് കടത്തിയതിനു പിന്നില്‍ ബിലാലിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :