ഹിലാരി മുംബൈയില്‍ എത്തി

മുംബൈ| WEBDUNIA|
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയില്‍ എത്തി. വെള്ളിയാ‍ഴ്ച രാത്രി 10:30 ഓടെയാണ് മുംബൈയില്‍ എത്തിച്ചേര്‍ന്നത്.

മുംബൈ ഭീകരാക്രമണത്തിനു വേദിയായ ടാജ്മഹല്‍ പാലസ് ഹോട്ടലിലാണ് ഹിലാരി തങ്ങുന്നത്. മുംബൈയില്‍, ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഹിലാരി വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ആദി ഗോദ്‌റജ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.

മുംബൈ സെന്റ് സേവിയേഴ്സ് കോളജില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഹിലാരി “സേവ” എന്ന സന്നദ്ധ സംഘടനയുടെ ആസ്ഥാനവും സന്ദര്‍ശിക്കും. സെന്റ് സേവിയേഴ്സില്‍ നടക്കുന്ന പരിപാടിയില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും പങ്കെടുക്കും.

ഹിലാരി നാളെയാണ് ഡല്‍ഹിയിലേക്ക് തിരിക്കുക. ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്, വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ എന്നിവരുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ഹിലാരി ചര്‍ച്ച നടത്തും. ജൂലൈ 21 ന് ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഹിലരി തായ്‌ലന്‍ഡിലേക്ക് പോവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :