ഹസാരെയ്ക്കെതിരേ കോണ്‍‌ഗ്രസ്, BJP, CPM!

WEBDUNIA|
PRO
PRO
അണ്ണാ ഹസാരെയും സംഘവും ജനപ്രതിനിധികളെ വൃത്തികെട്ട ഭാഷയില്‍ ആക്ഷേപിക്കുന്നത് നല്ല പ്രവണതയല്ലെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നടങ്കം ലോക്സഭയില്‍ അഭിപ്രായപ്പെട്ടു. അണ്ണ ഹസാരെ സംഘം ജനപ്രതിനിധികള്‍ക്കെതിരേ ഉപയോഗിക്കുന്ന ഭാഷ നിന്ദ്യമെന്നു സിപി‌എമ്മാണ് ലോക്സഭയില്‍ എടുത്തിട്ടത്. തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും സി‌പി‌എമ്മിനെ പിന്തുണയ്ക്കുകയായിരുന്നു.

അണ്ണ ഹസാരെ സംഘം ഞായറാഴ്ച ജന്തര്‍മന്ദറില്‍ നടത്തിയ നിരാഹാര സമരത്തിനിടെ എംപിമാരെ ആക്ഷേപിച്ചു സംസാരിച്ചതിനെ പറ്റി ചൂടേറിയ ചര്‍ച്ചയാണ് ലോക്സഭയില്‍ അരങ്ങേറിയത്. ലോക്സഭയില്‍ കൊലപാതകികളും ബലാത്സംഗക്കാരും അഴിമതിക്കാരും കൂടുതല്‍ എന്നു ഹസാരെ സംഘം പറഞ്ഞതായി സി‌പി‌എം ആണ് ലോക്സഭയില്‍ കോണ്ടുവന്നത്.

ജനപ്രതിനിധികളാണു ജനങ്ങളുടെ സമരത്തിനു മുന്നില്‍ നില്‍ക്കുന്നത്. ഹസാരെ സംഘങ്ങളല്ലെന്നു സിപിഎം ചൂണ്ടിക്കാട്ടിയതിനെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും അനുകൂലിച്ചു. ജനപ്രതിനിധികള്‍ക്കെതിരായ പ്രയോഗങ്ങള്‍ അപലപനീയമാണ്. ഇതിനെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അടക്കം എല്ലാ ഘടകകക്ഷികളും സിപി‌എമ്മിന്റെയും ബിജെപിയുടെയും അഭിപ്രായം അം‌ഗീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :