അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി അണ്ണ ഹസാരെ ഇറങ്ങില്ല. ആരോഗ്യം മോശമായത് മൂലമാണ് ഉത്തര്‍പ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് ഹസാരെ വിട്ടുനില്‍ക്കുന്നത്.
ഹസാരെ ദൂരം യാത്ര ഒഴിവാക്കണമെന്നും നിരാഹാരം അനുഷ്ഠിക്കരുതെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആവശ്യപെട്ടിരുന്നു. ഹസാരെയുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും അതാണ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നും അദ്ദേഹത്തിന്റെ സംഘാംഗം കിരണ്‍ ബേദി അറിയിച്ചു. ഡിസംബര്‍ 31 -നാണു ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക്പാല്‍ ബില്ലിനായി മുംബൈയില്‍ നടത്തിയ നിരാഹാരം സമരം ഹസാരെ ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
അഞ്ചു സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടുമെന്ന് ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.