ഹമീദ് അന്‍സാരി ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഹമീദ് അന്‍സാരി വീണ്ടും ഉപരാഷ്ട്രപതി. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്‍സാരിയ്ക്ക് 490 വോട്ടുകളും എതിര്‍സ്ഥാനാര്‍ത്ഥി എന്‍ ഡി എയുടെ ജസ്വന്ത് സിംഗിന് 216 വോട്ടും ലഭിച്ചു. 274 വോട്ടിന്‍റെ ഭൂരിപക്ഷം.

ഡോ. എസ് രാധാകൃഷ്ണന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഉപരാഷ്ട്രപതിയാകുന്ന വ്യക്തി എന്ന നേട്ടവും ഇനി ഹമീദ് അന്‍സാരിക്ക് സ്വന്തം. യു പി എ ഘടകകക്ഷികളെല്ലാം അന്‍സാരിയെയാണ് പിന്തുണച്ചത്. മാത്രമല്ല, സമാജ്‌വാദി പാര്‍ട്ടിയുടെയും ബി എസ്‌ പിയുടെയും പിന്തുണ അന്‍സാരിക്കായിരുന്നു‌. ഇടതുപക്ഷവും അദ്ദേഹത്തെ പിന്തുണച്ചു.

1934 ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്തയില്‍ ജനിച്ച ഹമീദ് അന്‍‌സാരി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷനാണ്. അലിഗഡ് സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. ഇറാന്‍, യു എ ഇ, അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്ഥാനപതിയായിരുന്ന അന്‍‌സാരി ഓസ്‌ട്രേലിയയിലും ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. പത്മശ്രീ ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :