ശ്രീനഗര്‍|
WEBDUNIA|
Last Modified വ്യാഴം, 15 ഓഗസ്റ്റ് 2013 (14:38 IST)
PRO
സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെപ്പ് തുടരുന്നു. പൂഞ്ച് ജില്ലയിലെ മേന്ദര്‍ സെക്റ്ററിലെ ഇന്ത്യന്‍ പോസ്റ്റിനു നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് വെടിയേറ്റു.
ഗുരുതരമായി പരുക്കേറ്റ ഇവരെ ജമ്മുവിലെ ആശുത്രിയിലേയ്ക്ക് മാറ്റി. രണ്ടു ദിവസം മുന്‍പ് സാംബ ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയും പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പാക് സൈന്യം നടത്തുന്ന എട്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഇന്ത്യന്‍ സേന തിരിച്ചും വെടിവെക്കുകയും ചെയ്തു.