സ്വവര്‍ഗം: ലൈംഗിക തൊഴിലാളികള്‍ എതിര്‍ക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 4 ജൂലൈ 2009 (10:13 IST)
സ്വവര്‍ഗ ലൈംഗികതയെ നിയമാനുസൃതമാക്കിയ കോടതി വിധിക്കെത്തിരെ ലൈംഗികത്തൊഴിലാളികള്‍ രംഗത്ത്. ഇതിനെതിരെ 'ഭാരതീയ പതിത ഉദ്ധാര്‍ സഭ' എന്ന സംഘടന നിയമ മന്ത്രി വീരപ്പ മൊയ്‌ലിക്ക് കത്ത് അയയ്ക്കുകയും ചെയ്തു.

സ്വവര്‍ഗ ലൈംഗികതയെ നിയമാനുസൃതമാക്കുന്ന നടപടിയെ എതിര്‍ക്കുന്നു എന്നും നിയമ വകുപ്പ് എതിര്‍പ്പിനെ ഗൌരവതരമായി കണ്ടില്ല എങ്കില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സംഘടനാ വക്താക്കള്‍ പറയുന്നു.

ലൈംഗികത്തൊഴിലിന് നിയമപരമായ അംഗീകാരം നല്‍കാത്തതിനെയും സംഘടന വിമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക ശാരീരിക ബന്ധത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

ഇന്ത്യയില്‍ രണ്ടര ദശലക്ഷം ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് മൂന്ന് ലക്ഷത്തോളം വേശ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യാഴാഴ്ചയാണ് സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമ സംരക്ഷണം നല്‍കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതെ തുടര്‍ന്ന്, രാജ്യത്തെ വിവിധ സ്വവര്‍ഗ പ്രേമികളുടെ സംഘടകള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :