സ്വദേശിവല്‍ക്കരണം: കേന്ദ്രമന്ത്രിമാരുടെ സംഘം സൗദിയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സൗദി സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട ആശങ്കയിലായ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നു. പ്രവാസികളുടെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേത്യത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ സംഘം സൗദിക്ക് പോകും. രണ്ട് 2 ദിവസത്തിനകം ഇവര്‍ സൌദിക്ക് പുറപ്പെടും എന്നാണ് വിവരം.

ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗമായി വയലാര്‍ രവി കൂടികാഴ്ചക്ക് നടത്തി. സംഘത്തില്‍ ആരോക്കെ ഉണ്ടാകണമെന്ന് വൈകാതെ തീരുമാനം എടുക്കും. പ്രവാസി മലയാളികളെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് പ്രധാനമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.

സൌദി സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിതാഖത് നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍ സൌദിയിലെത്തി ചര്‍ച്ച നടത്തണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സൌദിയുമായി മികച്ച ബന്ധമാണ് ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :